അങ്കമാലി: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ എൻ ടി യു സി സമരാഗ്നി സംസ്ഥാന വ്യാപകമായി പ്രതിഷേധയോഗം നടത്തി. വിവിധ അവകാശങ്ങൾ നിലനിർത്തുന്നതിന് വേണ്ടിയിട്ടുള്ള പ്രതിഷേധ യോഗം അങ്കമാലി KSEB ഓഫീസിന് മുൻപിൽ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ജോഷി മാടൻ ഉദ്ഘാടനം ചെയ്തു . യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് വിലകുറച്ച് ലഭിച്ച വൈദ്യുതി എൽഡിഎഫ് ഗവൺമെന്റ് അധികം വില നൽകി വാങ്ങാൻ എടുത്ത തീരുമാനത്തിലെ അഴിമതി അന്വേഷിക്കുക, നിയമന നിരോധനം പിൻവലിച്ച് റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച തസ്തികയിലെ ഒഴിവുകൾ PSC വഴി നിയമനം നടത്തുക, ഡിസംബറോടുകൂടി കെഎസ്ഇബിക്ക് അവകാശപ്പെട്ട മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബിയിലേക്ക് മുതൽ കൂട്ടുക, മെറ്റീരിയൽസിന്റെ ദൗർലഭ്യം സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നത് പരിഹരിക്കുക, 9 വർഷമായി നൽകാത്ത പ്രമോഷൻ നൽകുക, ഡി എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് KSEB ഓഫീസിന്റെ മുൻപിലെ പ്രതിഷേധയോഗം. ഇഗ്നേഷ്യസ് മാത്യു, ബേസിൽ മത്തായി, ജിബു എം എ, തോമസ് പി ഡി, മീരാൻ കെ പി, ഷാജി കെ ബി തുടങ്ങിയവർ പ്രസംഗിച്ചു.