Tuesday, March 24, 2026
No menu items!
Homeവാർത്തകൾകെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് നിയമനം

കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് നിയമനം

കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് (KSRTC SWIFT) വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരം ജില്ല പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 വൈകിട്ട് 5 മണി.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

അപേക്ഷകർക്ക് സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) അല്ലെങ്കിൽ ഹെവി പാസഞ്ചർ വെഹിക്കിൾ (HPV) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

കുറഞ്ഞ പ്രായപരിധി 20 വയസാണ്. എൽ എം വി ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായം 30 വയസും എച്ച് പി വി ലൈസൻസ് ഉള്ളവർക്ക് 45 വയസുമാണ് പ്രായ പരിധി.

പാസഞ്ചർ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രാപ്തരായ ആരോഗ്യവതികൾ ആയിരിക്കണം.
8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. നിശ്ചിത സമയത്തിന് പുറമേ ചെയ്യുന്ന അധിക ഡ്യൂട്ടിക്ക് മണിക്കൂറിന് 130 രൂപ വീതം അധിക വേതനം അനുവദിക്കും. ഇതിന് പുറമേ ഇൻസെന്റീവ്, അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ആഴ്ചയിൽ ഒരു അവധി അനുവദിക്കുന്നതാണ്.

എഴുത്ത് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെയാണ് ഡ്രൈവിങ് ടെസ്റ്റിനും പിന്നീട് ഇന്റർവ്യൂവിനും വിളിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നിർബന്ധമായിരിക്കും. പരിശീലന കാലയളവിൽ നിശ്ചിത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
ഉദ്യോഗാർത്ഥികൾ www.cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ഡ്രൈവിങ് ലൈസൻസ് എന്നിവ തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://cmd.kerala.gov.in Women-Driver-cum-Conductor-07.01.2025-2.pdf

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments