Wednesday, July 9, 2025
No menu items!
Homeവാർത്തകൾ കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയ്യതി ശമ്പളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാർ

 കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയ്യതി ശമ്പളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയ്യതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ പറഞ്ഞു. വൈകാതെ ഒന്നാം തിയ്യതി ശബള വിതരണം ആരംഭിക്കും. ശമ്പളത്തെക്കാൾ കൂടുതൽ പെൻഷനാണ് നൽകുന്നത്. കെഎസ്ആർടിസിയുടെ നഷ്ട്ടം കുറഞ്ഞു. കെഎസ്ആർടിസിയിൽ മൂന്ന് മാസം കൊണ്ട് പൂർണമായും കബ്യൂട്ടർ വൽക്കരണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയിൽ 90 % ജീവനക്കാർ നല്ലതാണ്. ഒരു 4 % പ്രശ്നക്കാരാണ് അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും, അപകടം ഉണ്ടാക്കുന്നതും. സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ബസുകൾ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാർജ് വർദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. മോട്ടോർ വെക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യും. ലൈസൻസ് സ്പോട്ടിൽ വിതരണം ചെയ്യുന്നതിനാണ് ഇത്. ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരുമെന്നും ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments