സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള, രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേരളത്തിൽ കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്നു. തൃശൂർ ജില്ലയിൽ ഒന്നാം ഘട്ടത്തിൽ ഒല്ലൂക്കരബ്ലോക്കിൽ നടപ്പിലാക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ സൃഷ്ടിക്കുന്ന കൂൺ കൃഷി സ്വന്തമായി സ്ഥലമില്ലാത്തവർക്കും വീടിനുള്ളിൽ ലഭ്യമായ സ്ഥലത്ത് ചെയ്യാം.
കൂൺ ഗ്രാമത്തിൽ 100 ചെറുകിട കൂൺ ഉൽപാദനയൂണിറ്റുകളും തുടങ്ങുന്നു. ഒരു യൂണിറ്റിൽ 80-100 ബെഡ് ഉണ്ടായിരിക്കണം, ഒരാൾക്ക് 2 യൂണിറ്റിന് ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഒരു യൂണിറ്റിന് ധനസഹായം ലഭിക്കുന്നതിനായി കൂൺ ഷെഡ്, കൂൺ വിത്ത്,വൈക്കോൽ, പോളിത്തീൻ കവർ,ലേബർ ചാർജ്, രാസവസ്തുക്കൾ, പാത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നതിന് ₹28125 രൂപ ചെലവാക്കിയാൽ ₹11250/- രൂപ ധനസഹായം ലഭിക്കുന്നതാണ്.
കാർഷിക ബ്ലോക്ക് അടിസ്ഥാനത്തിൽ ജില്ലാ ഹോർട്ടികൾച്ചർ മിഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സഹായധനം ലഭിക്കുന്നതിന് ഈ പദ്ധതിക്ക് കർഷകർ, കർഷക സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആവശ്യമായ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുമായി ബന്ധപ്പെടാവുന്നതാണ്.
കൃഷി ഓഫീസർ
പാണഞ്ചേരി



