Sunday, August 3, 2025
No menu items!
Homeവാർത്തകൾകൂത്തുപറമ്പ് മണ്ഡലത്തിൽ വികസനപദ്ധതികൾക്ക് ഭരണാനുമതി

കൂത്തുപറമ്പ് മണ്ഡലത്തിൽ വികസനപദ്ധതികൾക്ക് ഭരണാനുമതി

കൂത്തുപറമ്പ് മണ്ഡലത്തിൽ കെ.പി.മോഹനൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന്‌ നിർദേശിച്ച ഏഴ്‌ പദ്ധതികൾക്ക് കളക്ടർ ഭരണാനുമതി നൽകി. പാനൂർ നഗരസഭയിലെ കൂറ്റേരി തൈക്കണ്ടിപ്പാലം-അക്കാനിശ്ശേരി കനാൽ റോഡ് (10 ലക്ഷം), തുണ്ടിയിൽ താഴെ തുരുത്തിമുക്ക് പി.എം.ജി.എസ്.വൈ. റോഡ് (20 ലക്ഷം), തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ മൂത്തോനതാഴെ- പുതുവയൽ തോട് സംരക്ഷണഭിത്തിയും സ്ലാബും നിർമാണം (28 ലക്ഷം), പൊയിലൂർ ശ്രീനാരായണമഠം-പാലയംകണ്ടി റോഡ് ടാറിങ് (25 ലക്ഷം), മൊകേരി പഞ്ചായത്തിലെ പാത്തിപ്പാലം അക്വഡേറ്റ് കനാൽ റോഡ് (10 ലക്ഷം), പാട്യം പഞ്ചായത്തിലെ മൊയാരത്ത് കനാൽപ്പാലം നിർമാണം (35 ലക്ഷം), കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ കാഞ്ഞോളി ചാത്തോത്ത് മുക്ക് ജമാലിയ അറബിക് കോളേജ് കേളോത്ത് റോഡ് കോൺക്രീറ്റിങ് (18 ലക്ഷം) എന്നീ പ്രവൃത്തികൾക്കാണ് എം.എൽ.എ.യുടെ ശുപാർശപ്രകാരം ഭരണാനുമതി ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments