കൂട്ടിക്കൽ: കൂട്ടിക്കൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകച്ചന്ത ആരംഭിച്ചു. കർഷകച്ചന്തയിലെ ഓണ വിപണിയുടെ ഉദ്ഘാടനം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ് നിർവഹിച്ചു.
കൂട്ടിക്കൽ കൃഷിഭവന് സമീപമുള്ള കർഷക ഓപ്പൺ മാർക്കറ്റിൽ ആണ് വിപണി നടത്തപ്പെടുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾ മൊത്ത വ്യാപാര വിലയേക്കാൾ 10% അധികം വില നൽകി സംഭരിക്കുകയും പരമാവധി 30 ശതമാനം വരെ വിലകുറച്ച് ഉപഭോക്താക്കൾക്ക് വിപണനം നടത്തുകയും ചെയ്യുന്നതാണ്.