Wednesday, July 9, 2025
No menu items!
Homeവാർത്തകൾകുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രിക്കു സമ്മാനിച്ചു

കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രിക്കു സമ്മാനിച്ചു

കുവൈറ്റിലെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് മുബാറക് അൽ കബീർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സമ്മാനിച്ചു. മോദിക്ക് ലഭിക്കുന്ന 20-ാമത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്. സൗഹൃദത്തിൻ്റെ പ്രതീകമായി രാഷ്ട്രത്തലവന്മാർക്കും വിദേശ പരമാധികാരികൾക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങൾക്കും നൽകുന്ന പുരസ്കാരമാണ് ഓർഡർ ഓഫ് മുബാറക് അൽ കബീർ. ബിൽ ക്ലിൻ്റൺ, ചാൾസ് രാജകുമാരൻ, ജോർജ്ജ് ബുഷ് തുടങ്ങിയവർക്കാണ് ‘ഓർഡർ ഓഫ് മുബാറക് അൽ കബീർ’ കുവൈറ്റ് നേരത്തെ സമ്മാനിച്ചിട്ടുള്ളത്.

ഇന്ത്യൻ തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ശനിയാഴ്ച ഇന്ത്യൻ ലേബർ ക്യാമ്പ് സന്ദർശിച്ചാണ് മോദി തൻ്റെ ദ്വിദിന കുവൈറ്റ് സന്ദർശനത്തിന് തുടക്കമിട്ടത്. പ്രധാനമന്ത്രി, അമീറുമായും കിരീടാവകാശി സബാഹ് അൽ ഖാലിദ് അൽ സബായുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി, കൂടാതെ ഇന്ത്യൻ പ്രവാസികളുമായും ആശയവിനിമയം നടത്തി. കുവൈത്തില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ ആചാരപരമായി സ്വീകരണം നല്‍കിയാണ് സ്വീകരിച്ചത്. ബയാന്‍ കൊട്ടാരത്തില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments