കരുനാഗപ്പള്ളി : വളരെ നാളുകളായി കരുനാഗപ്പള്ളിയിലെ ഹൈവേ പണി തുടങ്ങിയിട്ട്, എന്നാൽ യാത്രക്കാരുടെ ഉയിരെടുക്കുന്ന സമീപനമാണ് പണിക്കാരും പണിയെടുപ്പിക്കുന്ന ഉദ്യോഗസ്ഥരും സ്വീകരിച്ചിരിക്കുന്നത്. പലയിടത്തും ഡിവിയേഷൻ ബോർഡുകളും യാതൊരു സിഗ്നലുകളും വിരളമാണ് ഇവർ ഒരുക്കുന്ന പാതയിലൂടെ നടന്നു നിങ്ങുന്ന പലരും വന്നു വന്നു വീഴുന്നത് വാരി കുഴിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു പാവം മനുഷ്യനും അതിന് ആഴ്ച മുമ്പ് ഒരു കുട്ടിയും അതിനോപ്പം വന്ന സ്ത്രിയും ഈ വാരി കുഴിയിൽ വീണ് അരഭാഗത്തോളം താണുപോയതും കണ്ടു നിന്നവരും വഴിയാത്രക്കാരും അവിടെയുള്ള കച്ചവടക്കാരും ഓടിയെത്തി ഇവരെ കരക്കെത്തിച്ചു. ഇതിലും വിചിത്രവും ദുർഘടവുമാണ് വാഹന യാത്രക്കർ അനുഭവിക്കുന്നത് കിളി തട്ട് കളിച്ച് വേണം യാത്ര ചെയ്യാൻ. പലരുടെയും വാഹനങ്ങളുടെ ഷേക്ക് അബ്സോർബർ പലതും രണ്ടു മസത്തെ യാത്രക്ക് ശേഷം ഒന്നുകിൽ മാറ്റിവയ്ക്കണം അല്ലെങ്കിൽ റീക്കണ്ടിഷൻ ചെയ്യണം. കൂടാതെ ഇവരുടെ നടുവും മാസംതോറും നീ കണ്ടിഷന് വിധേയമാക്കണം.
ഇതിനെക്കാൾ ഉപരി ഗതികേടിലാണ് ഈ പാതയോർത്ത് ജീവിതമാർഗ്ഗം തേടുന്ന കച്ചവടക്കാർ ഇവർ രാവിലെ സ്ഥാപനം തുറക്കുന്നതുമുതൽ അടയ്ക്കുന്നതുവരെ പൊടി തിന്ന് ജീവിക്കുകയാണ്. ദിവസവും കുറഞ്ഞത് പത്ത് തവണയെങ്കിലും ഡിസ്പ്ലേയിൽവയ്ക്കുന്ന സാധനങ്ങളും കടക്ക് ഉള്ളിൽ വച്ചിരിക്കുന്ന സാധനങ്ങളും പൊടിതട്ടി വൃത്തിയാക്കണം . ഇങ്ങനെ പോയാൽ ഈ റോഡ് പണി തീരുമ്പോഴേക്ക് ശ്വാസകോശ രോഗബാധിതരെ കൊണ്ട് ഈ നാട് നിറയും. ഇരു ചക്ര വാഹന യാത്രികർ ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും ഹെൽമെറ്റിൻ്റെ ഷീൽഡ് തുടച്ചു വൃത്തിയാക്കി വേണം യാത്ര തുടരാൻ. പൊടിയടങ്ങാൻ വെള്ളം തളിക്കാനുള്ള സംവിധാനങ്ങൾ എങ്കിലും ഉണ്ടാകുന്നതിന് അധികാരികളുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ വളരെ അത്യാവശ്യമാണ് എന്ന് മാത്രമല്ല നിങ്ങൾ ഒരുക്കുന്ന പാതയിലൂടെ വിശ്വാസമർപ്പിച്ച് നടന്നു പോകാനുള്ള മിനിമം ഗ്യാരണ്ടിയെങ്കിലും ജനങ്ങൾക്ക് ഉണ്ടായേ തീരൂ, അല്ലാത്ത പക്ഷം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്.
റോഡുപണിതീർന്നതിനു ശേഷം മാത്രമേ അടിപാതവഴിയുള്ള ഗതാഗത സംവിധാനം തുറന്നു കൊടുക്കാവു അല്ലെങ്കിൽ ചങ്ങൻകുളങ്ങരയിലെ അപകട മരണം പോലുള്ള അപകടങ്ങൾ ഇനിയും ആവർത്തിക്കപ്പെടാൻ സാദ്ധ്യതകൾ ഏറെയാണ്. എന്തായാലും അപകടങ്ങൾ ഉണ്ടാകാതെയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അതിലുപരി ജനങ്ങളുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും വേണ്ട സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ ഉണ്ടാക്കുന്നതിന് ഉദ്യോഗസ്ഥരും സർക്കാരും ശ്രദ്ധിക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം.