വടക്കടത്ത് കാവ്: അടൂർ ഏറത്ത് ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് മൃഗ സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയുടെ അഞ്ചാം ഘട്ട പ്രതിരോധ കുത്തി വെയ്പ് പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.സന്തോഷ് ചാത്തന്നൂപ്പുഴ നിർവഹിച്ചു.
ആഗസ്റ്റ് 13 വരെ നടക്കുന്ന കുളമ്പ് രോഗ നിയന്ത്രണ പദ്ധതി വാർഡിലെ മുഴുവൻ ക്ഷീര കർഷകരുടെ സൗകര്യാർത്ഥം മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിൽ എത്തി കുത്തി വെപ്പ് നടത്തുന്നതാണ്. കുത്തിവെയ്പ് തികച്ചും സൗജന്യവും, നിർബന്ധിതവും ആണ്. മുഴുവൻ ക്ഷീര കർഷകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വെറ്റിനറി സർജൻ ഡോ. ഷേർളി ചെറിയാൻ അറിയിച്ചു.



