Thursday, August 7, 2025
No menu items!
Homeവാർത്തകൾകുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

വൈക്കം: കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. അയൽവാസി കുളത്തിൽ വിഷം കലക്കിയതാണെന്ന സംശയത്തിൽ കർഷകൻ പോലീസിൽ പരാതി നൽകി. വൈക്കം വടക്കേമുറി നെടിയാഴത്ത് ബി.ജയശങ്കറിൻ്റെ കുളത്തിലെ കരിമീൻ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പശുക്കളേയും ഓമന പക്ഷികളേയും വളർത്തിയാണ് ജയശങ്കർ ഉപജീവനം നടത്തുന്നത്. കന്നുകാലികൾക്കും പക്ഷികൾക്കും കുടിക്കുന്നതിന് ഈ കുളത്തിലെ വെള്ളമാണ് നൽകുന്നത്.

മത്സ്യങ്ങൾ ചത്തതിനെ തുടർന്ന് സംശയം തോന്നിയതിനാൽ പശുക്കൾക്കും പക്ഷികൾക്കും കുളത്തിലെ വെള്ളം നൽകിയില്ല. മത്സ്യങ്ങൾ ഇല്ലാതിരുന്നെങ്കിൽ വിഷം കലർന്ന വെള്ളം കുടിച്ച് പശുക്കളും പക്ഷികളും ചത്ത് തൻ്റെ ജീവിതം വഴിമുട്ടുമായിരുന്നെന്ന് ജയശങ്കർ ആരോപിച്ചു. പ്രദേശത്ത് ഗതാഗതയോഗ്യമായ വഴിയില്ലാതിരുന്നതിനാൽ തൻ്റെ 13 സെൻ്റ് സ്ഥലം കൂടി വിട്ടു നൽകിയാണ് വഴി തീർത്തത്. തൻ്റെ പുരയിടത്തിലേക്ക് ടിപ്പർ ലോറിയിൽ പൂഴി കൊണ്ടുവന്നപ്പോൾ വഴിയോരത്ത് താമസിക്കുന്ന അയൽവാസിയുടെ പത്തലുകൾ ലോറി തട്ടി ചാഞ്ഞിരുന്നു. ഇതേ തുടർന്ന് അയൽവാസി തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞിരുന്നു. പിറ്റേന്നാണ് കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതായി കണ്ടത്. വാഹനം തട്ടി വഴിയിലെ പത്തൽ ചാഞ്ഞതിൻ്റെ വിരോധത്തിലാണ് അയൽക്കാരൻ കുളത്തിൽ വിഷം കലക്കിയതെന്ന് സംശയിക്കുന്നതായി ജയശങ്കർ വൈക്കം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments