കുറവിലങ്ങാട്: ആയിരങ്ങൾ അണിചേരുന്ന കുറവിലങ്ങാട് ഫൊറോനതല സാമുദായിക ശക്തീകരണ സമ്മേളനം 21ന് കുറവിലങ്ങാട് നടക്കുമെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരിയും ജനറൽ കൺവീനറുമായ ഫാ. ജോസഫ് മണിയഞ്ചിറ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ റിബിൻ അരഞ്ഞാണിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് 2.30 ന് വിശുദ്ധ കുർബാനയോടെ സമ്മേളനം ആരംഭിക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ ബെന്നി കൊച്ചുകിഴക്കേടം, ജോസ് കളപ്പുര, തോമസ് പരുവനാനി എന്നിവർ അറിയിച്ചു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിന്റെ ആതിഥേയത്വത്തിൽ കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മോനിപ്പള്ളി, വാക്കാട്, കാട്ടാമ്പാക്ക്, കാളികാവ്, രത്നഗിരി ഇടവകകളിലെ വിശ്വാസി സമൂഹമാണ് മുത്തിയമ്മയ്ക്കരുകിൽ സംഗമിക്കുന്നത്. നാലിന് മുത്തിയമ്മ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ആർച്ചപ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, പാലാ രൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ ചെയർമാനും പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. വി.പി. ദേവസ്യ, മാതൃവേദി ഗ്ലോബൽ ഭാരവാഹി സിജി ലൂക്ക്സൺ പടന്നമാക്കീൽ എന്നിവർ പ്രസംഗിക്കും.
രൂപത മുഖ്യവികാരി ജനറാളും വികാരി ജനറാൾമാരും പങ്കെടുക്കും.
സമുദായ ശക്തീകരണ സമ്മേളനത്തിന്റെ പ്രചരണാർത്ഥം പതാക , ദീപശിഖ ഇന്ന് കുറവിലങ്ങാട് ഫൊറോനതലത്തിൽ നടക്കും. ഇന്ന് രാവിലെ ഏഴിന് കുറവിലങ്ങാട് പള്ളി അകത്തുള്ള നിധീരിക്കൽ മാണികത്തനാരുടെയും പറമ്പിൽ ചാണ്ടി മെത്രാൻ്റെയും കബറിടത്തിങ്കൽ നിന്ന് ആരംഭിക്കും. റാലി രണ്ട് മേഖലകളിലായി പര്യടനം നടത്തും. വാക്കാട്, കാട്ടാമ്പാക്ക്, കാളികാവ്, രത്നഗിരി എന്നിവിടങ്ങളിലായി ദീപശിഖ പ്രയാണം നടത്തും. വാക്കാട്, മോനിപ്പള്ളി, കുറിച്ചിത്താനം, മണ്ണയ്ക്കനാട് എന്നിവിടങ്ങളിലായി പതാക പ്രയാണവും നടത്തും. ഓരോ ഇടവകളിലും അതാത് ഇടവക വികാരിമാർ വാഹനറാലിയുടെ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്യും. ഇടവക പ്രതിനിധി സ്വാഗതം ആശംസിക്കും. റാലി ടീം അംഗം സമ്മേളത്തിന് സന്ദേശം നൽകും. ഫൊറോനതലത്തിൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ സംഘടനകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സമുദായ ശക്തികരണ സെമിനാർ
സമ്മേളനദിനമായ 21ന് രാവിലെ സമുദായ ശക്തീകരണ സെമിനാർ നടത്തും. സമുദായ ശക്തീകരണം ഇന്നിന്റെ ആവശ്യം, സമുദായ ശക്തീകരണത്തിൽ കുറവിലങ്ങാടിന്റെ സംഭാവന, ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടും സീറോമലബാർ സഭയും എന്നിവിഷയങ്ങളിലാണ് സെമിനാർ. സെമിനാർ രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9947367194.
അസിസ്റ്റൻ്റ് വികാരിമാരായ ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ജോർജ് ചാത്തൻചിറ , കൈക്കാരന്മാരായ ജോസ് പടവത്ത്, റെജി മാറ്റത്താനി, സുനിൽ അഞ്ചു കണ്ടത്തിൽ, വി.സി. ജോയി വള്ളോ ശ്ശേരിൽ, പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജി ആൻ്റണി തെക്കേടത്ത്, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം , ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട്ട്, സോൺ സെക്രട്ടറിമാരായ ജോളി ടോമി എണ്ണം പ്രായിൽ, ഷൈനി സാബു മഞ്ഞപ്പിള്ളിൽ, സ്മിത ഷിജു പുതിയിടം, ആശ വിക്ടർ കുന്നുമല എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തുന്നു.



