കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ പെട്ട ചിറക്കൽ കുളത്തിന്റെ റോഡിനോട് ചേർന്ന സംരക്ഷണഭിത്തി കാൽനടയാത്ര പോലും പറ്റാത്ത സ്ഥിതിയിൽ കഴിഞ്ഞ വെളുപ്പിന് ഇടിഞ്ഞുവീഴുകയാണുണ്ടായത്. 2023-24 അമൃതസരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി കുളത്തിന്റെ 4 വശങ്ങൾ ഹാൻഡ് റെയിൽ സ്ഥാപിച്ചു രണ്ട് വശങ്ങളും പാവിങ് കട്ടകൾ പാകി ഇടിഞ്ഞുകിടന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണിപണി നടത്തി നവികരിച്ചിരുന്നു. എന്നാൽ 70 വർഷം പഴക്കമുള്ള കരിങ്കൽകെട്ടിൽ യാതൊരുവിധ പണികളും ചെയ്തിരുന്നില്ല.
നിലവിൽ തകർന്നിരിക്കുന്നത് പ്രസ്തുത 70 വർഷം പഴക്കമുള്ള കരിങ്കൽ കെട്ടും അതേ തുടർന്നുള്ള റോഡുമാണ്. ഇന്ന് പുലർച്ചെ റോഡ് ഇടിഞ്ഞു കാൽനടയാത്രപോലും പറ്റാത്ത സാഹചര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കുന്നതിനായി കോട്ടയം ജില്ലാ കളക്ടറേ കണ്ടു സ്ഥിതി ബോധ്യപെടുത്തുകയും കളക്ടർ ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടർക്ക് സത്വര നടപടികൾ എടുക്കാൻ നിർദേശം നല്കുകയും അതിൻ പ്രകാരം ഉദ്യോഗസ്ഥർ എത്തി എസ്റ്റിമേറ്റ് നടപടികൾ പൂർത്തികരിക്കുകയും ചെയ്തതായി വാർഡ് മെമ്പർ ഡാർലി ജോജി,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നിർമല ജിമ്മി എന്നിവർ അറിയിച്ചു.



