Wednesday, December 24, 2025
No menu items!
Homeവാർത്തകൾകുറവിലങ്ങാട് യുവജനമഹാസംഗമത്തിന്റെ വിളംബരമുയർന്നു

കുറവിലങ്ങാട് യുവജനമഹാസംഗമത്തിന്റെ വിളംബരമുയർന്നു

കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റ് സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കുറവിലങ്ങാട് യുവജനമഹാസംഗമത്തിന് വിളംബരമായി. ഇടവകയിലെ കുടുംബകൂട്ടായ്മ നേതൃസമ്മേളനത്തിലായിരുന്നു വിളംബരം. ഒരുവർഷം നീണ്ട ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം മഹാസംഗമത്തിൽ നടക്കും.
വിളംബരസമ്മേളനം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ കരുത്തെന്നും യുവജനമുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആർച്ച്പ്രീസ്റ്റ് പറഞ്ഞു. സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിളംബരം നടത്തി. കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി അധ്യക്ഷത വഹിച്ചു.
അസി.വികാരിയും എസ്എംവൈഎം യൂണിറ്റ് ഡയറക്ടറുമായ ഫാ. ജോസഫ് ചൂരയ്ക്കൽ, അസി. വികാരിമാരായ ഫാ. പോൾകുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, സോൺലീഡർ ഷൈജു പാവുത്തിയേൽ എന്നിവർ പ്രസംഗിച്ചു.
എസ്എംവൈഎം യൂണിറ്റ് ഭാരവാഹികളായ സെബാസ്റ്റ്യൻ പൊയ്യാനി, അമല കോച്ചേരി, എബിൻ സജി, റിന്റോ സാബു, അലൻ ജോബ് കോച്ചേരി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments