കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഇടവക ദേവാലയത്തിന്റെ കല്ലിട്ട തിരുനാളും ആഗസ്റ്റ് 15ന് വ്യാഴാഴ്ച്ച ആഘോഷിക്കും. തിരുന്നാൾ തിരുകർമ്മങ്ങൾക്ക് സാന്തോം സോൺ ക്രമീകരണങ്ങൾ നടത്തും.
വ്യാഴാഴ്ച്ച രാവിലെ 5.20ന് തിരുസ്വരൂപ പ്രതിഷ്ഠ സഹവികാരി ഫാ. ജോർജ് വടയാറ്റുകുഴിയുടെ കാർമികത്വത്തിൽ നടക്കും. രാവിലെ 5.30, 7.00, 8.45 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് 2.45നു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ. സഹവികാരി ഫാ. ഓസ്റ്റിൻ മേച്ചേരിൽ കാർമികത്വം വഹിക്കും. 3.00ന് ആഘോഷമായ തിരുനാൾ കുർബാന ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ കാർമികത്വത്തിൽ. സീനിയർ സഹവികാരി ഫാ. ജോസഫ് മണിയഞ്ചിറ സന്ദേശം നൽകും. സഹവികാരി ഫാ. ആന്റണി വാഴക്കാല പ്രസുദേന്തി വാഴ്ച നടത്തും. 5.00 ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കുന്ന പ്രദക്ഷിണം ജൂബിലി കപ്പേളയിലേക്ക് നടക്കും. സഹവികാരി ഫാ. പോൾ കുന്നുംപുറത്തിന്റെ കാർമികത്വത്തിൽ ലദീഞ്ഞ്. 5.45ന് ഫാ. മാത്യു കവളമ്മാക്കൽ സമാപനആശീർവാദം നൽകും.
🛑 തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകുന്നേരം 6.00മണിക്ക് മുത്തിയമ്മ ഹാളിന് സമീപം ബെത്ലേഹം ~ അപ്പത്തിന്റെ വീട്~ വെഞ്ചരിപ്പും 6.15ന് പള്ളിക്കവലയിൽ മുത്തിയമ്മ ഷോപ്പിംഗ് കോംപ്ലസ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ബ്ലോക്ക് വെഞ്ചരിപ്പും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. 🛑
6.45ന് മുത്തിയമ്മ ഷോപ്പിംഗ് കോംപ്ലസ് സ്നേഹവിരുന്ന്. 7.00ന് പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള.