Monday, December 22, 2025
No menu items!
Homeവാർത്തകൾകുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാൾ: ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗം ഇന്ന്

കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാൾ: ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗം ഇന്ന്

കുറവിലങ്ങാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ ദേവാലയത്തിലെ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാൾ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്ന് (ജനുവരി 17) നാലിന് പള്ളി യോഗശാലയിൽ ചേരുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. പാല ആർഡിഒ കെ.പി ദീപയാണ് യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. ദൂരസ്ഥലങ്ങളിൽ നിന്നടക്കം പതിനായിരക്കണക്കായ തീർഥാടകർ എത്തുന്ന തിരുനാൾ എന്ന നിലയിലാണ് സർക്കാർതലത്തിൽ ക്രമീകരണങ്ങൾ ക്രോഡീകരിച്ച് നടപ്പിലാക്കുന്നത്.

പോലീസ്, ഫയർഫോഴ്സ്, എക്സൈസ്, റവന്യൂ, പൊതുമരാമത്ത്, ആരോഗ്യം, മൃഗസംരക്ഷണം, കെഎസ്ആർടിസി, അളവുകളും തൂക്കങ്ങളും, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്, സിവിൽ സപ്ലൈസ്, മോട്ടോർ വാഹന വകുപ്പ് എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. തിരുനാൾ ദിനങ്ങളിൽ എത്തുന്നവർക്കായി ഈ വകുപ്പുകൾ നടത്തേണ്ട ക്രമീകരണങ്ങൾ യോഗം ചർച്ചചെയ്ത് തീരുമാനിക്കും. കുറവിലങ്ങാട് ഇടവക അതിർത്തിയിലുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. ആർച്ച് പ്രീസ്റ്റ് റവ ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ ആമുഖപ്രഭാഷണം നടത്തും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments