Saturday, August 2, 2025
No menu items!
Homeവാർത്തകൾകുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാൾ: ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കണം

കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാൾ: ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കണം

കുറവിലങ്ങാട്: കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ ചരിത്രപ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനോട് അനുബന്ധിച്ച് ഫെബ്രുവരി 10 മുതൽ 12 വരെ തീയതികളിൽ ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ കൂട്ടായ്മയായ വൈക്കം റോഡ് യൂസേഴ്സ് ഫോറം കേന്ദ്ര ന്യൂനപക്ഷകാര്യ,ഫിഷറീസ്,ക്ഷീര,മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ,ഫ്രാൻസിസ് ജോർജ്ജ് എം പി, മോൻസ് ജോസഫ് എം എൽ എ എന്നിവർക്കും റെയിൽവേ ഉന്നതാധികാരികൾക്കും നിവേദനം സമർപ്പിച്ചു.

ചരിത്ര പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിന്റെയും കപ്പൽപ്രദക്ഷിണത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിചേരുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം മുൻ വർഷങ്ങളിലെ പോലെ തന്നെ 16302/01 തിരുവനന്തപുരം- ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ്, 16303/04എറണാകുളം തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ്,16449/50 നാഗർകോവിൽ- മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്,16309/10 എറണാകുളം- കായംകുളം-എറണാകുളം മെമു എക്സ്പ്രസ്സ് എന്നീ എക്സ്പ്രസ് ട്രെയിനുകൾക്ക് ഒരു മിനിട്ട് താത്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം. ആപ്പാഞ്ചിറയിൽ എത്തുന്നതോടെ തീർത്ഥാടകർക്ക് വളരെ എളുപ്പത്തിൽ പാലാ ബസിൽ കുറവിലങ്ങാട് എത്തിച്ചേരാൻ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments