കുറവിലങ്ങാട്: ചരിത്രപ്രസിദ്ധമായ മൂന്നു നോമ്പ് തിരുനാളിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ തുടക്കമായി. നൂറു കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി വികാരി ആർച്ച് പ്രീസ്റ്റ് ഡോ.ആഗസ്റ്റിൻ കൂട്ടിയാനിയിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഫാ.പോൾ കുന്നുംപുറത്ത്, ഫാ.പോൾ മOത്തിക്കുന്നേൽ, ഫാ.ആൻ്റണി വാഴക്കാലയിൽ, ഫാ.ഓസ്റ്റിൻ മേച്ചേരിൽ എന്നിവർ വിവിധ സമയങ്ങളിൽ ദിവ്യബലിയ്ക്ക് നേതൃത്വം നൽകി.
ഇന്ന് (തിങ്കൾ) പകലോമറ്റം, കുര്യനാട്, കോഴ, തോട്ടുവ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രദക്ഷിണങ്ങൾ ജൂബിലി കപ്പേളയിൽ പള്ളിയിൽ നിന്നുമുള്ള പ്രദക്ഷിണവുമായി സംഗമിച്ച് ദൈവാലയത്തിൽ എത്തി ആശീർവാദത്തോടെ ആദ്യ ദിവസത്തെ തിരുകർമ്മങ്ങൾ സമാപിയ്ക്കും.
നാളെ കപ്പൽ പ്രദക്ഷിണം
നാളെ ഉച്ചയ്ക്ക് 1 മണിയ്ക്ക് യോനാ പ്രവാചകൻ്റെ നിനവേ യാത്രയുടെ സ്മരണയുണർത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം.