Tuesday, July 8, 2025
No menu items!
Homeവാർത്തകൾകുറവിലങ്ങാട് മാലിന്യ മുക്ത പ്രഖ്യാപനവും അവാർഡ് വിതരണവും നടത്തി

കുറവിലങ്ങാട് മാലിന്യ മുക്ത പ്രഖ്യാപനവും അവാർഡ് വിതരണവും നടത്തി

കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രസിഡന്റ് മിനി മത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനത്തിൽവച്ച് പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്ന് ഹരിത അംഗീകാരം നേടിയ വ്യക്തികളെയും സ്ഥാപനങ്ങളെയും മെമന്റോകൾ നൽകി അനുമോദിച്ചു. വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടെസ്സി സജീവ്, സന്ധ്യ സജികുമാർ, എം എൻ രമേശൻ, വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ കെ, ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം എം ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി സീനമാത്യു വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ജില്ലാ ഫാം പ്രസിഡന്റ് ഹണി ലിസ ചാക്കോ, സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സിജി സെബാസ്റ്റ്യൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോസ്, കളത്തൂർ യു പി സ്കൂൾ ഹെഡ് മാസ്റ്റർ കെ പ്രകാശൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റെനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പ്രദീപ് എൻ പദ്ധതി വിശദീകരണം നടത്തി. ജോസഫ് പൂവക്കോട്ട്, ഷൈനി വട്ടമുകളേൽ, എന്നിവർ ഹരിത രത്നം അവാർഡ് നേടി. മികച്ച ഹരിതസ്ഥാപനമായി ജില്ലാ കൃഷിത്തോട്ടവും ജനകീയ സ്ഥാപനമായി റോട്ടറി ക്ലബ്ബും റസിഡന്റ്സ് അസോസിയേഷനായി മൈത്രി നഗറും മികച്ച ഹരിത കർമ്മ സേനാംഗമായി വത്സ പുളിക്കത്തൊട്ടിയും അവാർഡുകൾ നേടി. ദേവമാതാ കോളേജ് സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ ഹൈ സ്കൂളുകൾ, ഡി പോൾ സ്കൂളുകൾ എന്നിവയും കുടുംബശ്രീ, സിഡിഎസ്, എഡിഎസ്, 121 അയൽകൂട്ടങ്ങൾ എന്നിവയും ഒരു വാർഡിൽ നിന്ന് അഞ്ച് വീതം 70 വീടുകളും അവാർഡിന് അർഹമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments