Thursday, March 12, 2026
No menu items!
Homeവാർത്തകൾകുറവിലങ്ങാട് പോലീസ് സ്റ്റേഷൻ ശുചീകരണവുമായി ദേവമാതാ എൻ.എസ്.എസ്.

കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ ശുചീകരണവുമായി ദേവമാതാ എൻ.എസ്.എസ്.

കുറവിലങ്ങാട്: ഓണക്കാലത്ത് ഏവരും അവധി ആഘോഷിക്കുമ്പോൾ വ്യത്യസ്തമായ മാതൃകയാവുകയാണ് ദേവമാതയിലെ എൻ.എസ്.എസ്. പ്രവർത്തകർ. ഓണാഘോഷങ്ങൾക്ക് ഒരു ഇടവേള നൽകി അവർ സാമൂഹിക പ്രതിബദ്ധതയോടെ ഒരുമിച്ചു. കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ ചുറ്റുപരിസരങ്ങൾ കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കി, മനോഹരമായ ഒരു പൂന്തോട്ടവും നിർമ്മിച്ചു നൽകി. പോലീസ് സ്റ്റേഷനിലെ സന്ദർശകർക്കുള്ള ഇരിപ്പിടങ്ങളും വൃത്തിയായി ക്രമീകരിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണപിന്തുണയും പ്രോത്സാഹനവുമായി ദേവമാതയുടെ പ്രിൻസിപ്പൽ ഡോ സുനിൽ സി. മാത്യു ഒപ്പമുണ്ടായിരുന്നു. പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി വിദ്യാ ജോസ്, ശ്രീ ജിതിൻ ജോയ് കോളേജ് യൂണിയൻ ചെയർമാൻ ശ്രീ.ബേസിൽ ബേബി വോളണ്ടിയർ സെക്രട്ടറിമാരായ അനന്തകൃഷ്ണൻ എം.എസ്. , ആൻമരിയ കെ.ബി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ വി.എച്ച്. മുജീബ്, എ. എസ് .ഐ. നിയാസ് എം. എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments