കുറവിലങ്ങാട്: ആയിരകണക്കിന് ഭക്തജനങ്ങൾ വന്നു ചേരുന്ന കുറവിലങ്ങാട് പള്ളി മൂന്നു നോമ്പ് തിരുനാളിന് ഗ്രാമപഞ്ചായത്ത് തലത്തിൽ ക്രമികരണങ്ങൾ ആരംഭിച്ചു.ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബൈപാസ് റോഡ് സഞ്ചാരയോഗ്യമാക്കും.റോഡിൽ തടസ്സമായി നിന്ന വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിച്ചു.ഇന്ന് ജെ.സി.ബി ഉപയോഗിച്ച് അറ്റകുറ്റ പണികൾ തിർക്കും. വഴിവിളക്കുകൾ പുതിയത് സ്ഥാപിയ്ക്കാനും ‘കേടായവ മാറ്റി പ്രവർത്തനക്ഷമമാക്കുന്നതിനും ഇന്നു (വ്യാഴം) മുതൽ പ്രവർത്തനം ആരംഭിയ്ക്കും ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഇന്ന് (വ്യാഴം) കൊതുകു നശീകരണത്തിനായി ഫോഗിംഗ് നടത്തുമന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി അറിയിച്ചു.