കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ മൂന്നു നോമ്പു തിരുനാളിൽ ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണത്തിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു. പാരമ്പര്യ തനിമ കൈവിടാതെ കടപ്പുർ കരക്കാരുടെ കരങ്ങളിൽ കാലങ്ങളായുള്ള കപ്പൽ പ്രദക്ഷിണം. അതിൻ്റെ തനിമയാർന്ന ആചരണത്തിലൂടെ വിശ്വാസികളിൽ മൂന്നു നോയമ്പിൻ്റെ ചൈതന്യം പകർന്നു. ചുട്ടുപൊള്ളുന്ന വെയിലത്തും യൗനാപ്രവാചകൻ്റെ നിനവേ യാത്രയുടെ അനുസ്മരണം കപ്പൽ’ പ്രദക്ഷിണത്തിലൂടെ തീർത്ഥാടകർക്ക് പകർന്ന് നൽകി.തിരുനാൾ സമാപന ദിനമായ ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രദക്ഷിണവും തുടർന്ന് ദിവ്യകാരുണ്യാശീർവാദത്തോടെയും സമാപിക്കും.



