ഫെബ്രുവരി 10,11,12 തിയതികളിലായി നടക്കുന്ന കുറവിലങ്ങാട് പള്ളിയിലെ മൂന്നുനോമ്പു തിരുനാളിനു മുമ്പായി പഞ്ചായത്തിലെ തെരുവുവിളക്കുകൾ നന്നാക്കി പ്രവർത്തനക്ഷമമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിയ്ക്കണമന്ന് പഞ്ചായത്ത് എൽ ഡി എഫ് മെമ്പർമാരായ ഡാർലി ജോജി, സന്ധ്യാ സജികുമാർ, രമാ രാജു, ബിജു പുഞ്ചായിൽ, കമലാസനൻ ഈ കെ, വിനു കുര്യൻ എന്നിവർ ആവശ്യപെട്ടു.