കുര്യനാട് :സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം മെയ് 11 ന് നടത്തപ്പെടുന്നു.ഒരു വട്ടം കൂടി എന്ന് പേരിട്ടിരിക്കുന്ന സംഗമത്തിൽ ഗൃഹതുരത്വം ഉണർത്തുവാൻ വേറിട്ട ശൈലിയിൽ ആണ് പരിപാടികൾ തയാറാക്കിയതെന്ന് ഇതിന്റെ ഭാരവാഹികൾ അറിയിച്ചു. വിവിധ ക്ലാസ്സ് മുറികളിൽ ഓർമ്മക്കൂട്ട് എന്ന പേരിൽ നാളിതുവരെ വരെയുള്ള വിവിധ ബാച്ചുകൾ ഒത്തു ചേരും. തുടർന്ന് അക്ഷരമുറ്റം എന്ന പേരിൽ പഴയകാല ഓർമ്മകൾ ഉണർത്തുന്ന കലാപരിപാടികൾ നടത്തപ്പെടുന്നു. റിട്ടയർ ചെയ്ത അധ്യാപകരെയുമനധ്യാപകരെയും ഗുരുവന്ദനം എന്ന പരിപാടിയിലൂടെ ആദരിക്കുന്നു. 1985 മുതൽ നാൽപതു എസ് എസ് എൽ സി ബാച്ചുകൾ പിന്നിട്ട സ്കൂളിൽ ആദ്യമായാണ് പൂർവവിദ്യാർത്ഥി സംഗമം വിപുലമായി നടത്തുന്നതെന്നു സംഘാടകർ അവകാശപ്പെടുന്നു. മെയ് 11,2 pm മുതലാണ് സംഗമം.



