മലയാറ്റൂര്‍: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ കുരിശ്മുടിയില്‍ നോമ്പ് കാലത്തിനോടനുബന്ധിച്ചുള്ള തീർഥാടന കാലത്ത് ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും വിലയിരുത്തി പൊലീസ്. ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തില്‍ മലമുകളില്‍ സന്ദര്‍ശനം നടത്തി. എസ്.ഐ ജെയിംസ്, എ.എസ്.ഐമാരായ നൈജോ സെബാസ്റ്റ്യന്‍, പോളി സെബാസ്റ്റ്യന്‍, ഷിബു അയ്യപ്പന്‍ തുടങ്ങിയവരുള്‍പ്പെടുന്ന 15 അംഗ സംഘം മലമുകളിലെത്തി സൗകര്യങ്ങൾ വിലയിരുത്തിയത്. പള്ളി അധികൃതർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.



