ശാസ്താംകോട്ട: ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് അറുപതിൻ നിറവിൽ. കുന്നത്തുരിലേയും സമീപ താലൂക്കളിലേയും വിശിഷ്യ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പല പ്രമുഖ വ്യക്തിത്വങ്ങൾക്കും സാധാരണക്കാർക്കും ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറചാർത്തേകിയ കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 2024 നവംബർ 18ാം തീയതി മുതൽ 21 -ാം തീയതി വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഉത്ഘാടന സമ്മേളനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. അതേ തുടർന്ന് നീണ്ടുനിൽക്കുന്ന പരിപാടികളിൽ മാധ്യമ സെമിനാർ ഉൾപ്പടെ വിവിധ കലാപരിപാടികൾക്കും കോളേജ് അങ്കണം സാക്ഷ്യം വഹിക്കും.



