കുമരകം: കുമരകത്തിൻ്റെ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മൺ മറഞ്ഞ അനുഗ്രഹീത കലാകാരൻ കുമരകം രാജപ്പൻ്റെ അനുസ്മരണം നടത്തി. പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് കെ. ജി. ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനം തുറമുഖം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. . ദലീമ ജോജോ എം. എൽ. എ അനുസ്മരണപ്രഭാഷണം നടത്തുകയും കുമരകം രാജപ്പന്റെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. യോഗത്തിൽ പി കെ. അനിൽകുമാർ (സംഗീതം), പി. കെ വിജയകുമാർ(ചിത്രകല),കുസുമം ആർ. പണിക്കർ (സംസ്കാരിക പ്രവർത്തക) എന്നിവർക്ക് കുമരകം രാജപ്പൻ സ്മൃതി കേന്ദ്രം ആദരവ് നൽകി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, പു. ക. സ ഏരിയ സെക്രട്ടറി എ എൻ ബിന്നു, ജില്ലാ ട്രഷറർ വി. ജി. ശിവദാസ്, എന്നിവർ സംസാരിച്ചു. പി. പി. ബൈജു,പി കെ അനിൽകുമാർ, പി.കെ.വിജയകുമാർ, കെ എം ശാമൂവൽ,കെ ടി സൈമൺ,പി ഐ എബ്രഹാം അമ്മാൾ സാജുലാൽ,എന്നിവർ കുമരകം രാജപ്പന്റെ ഗാനങ്ങൾ ആലപിച്ചു. നാടക രംഗപട ആചാര്യൻ ആർടിസ്റ്റ് സുജാതൻ്റെ സാന്നിധ്യം കാെണ്ടും അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി.