ചെറുതോണി: കുണ്ടള ഡാമിലെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ 11 മുതൽ 50 സെൻറീമീറ്റർ വീതം ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. കുണ്ടളയാറിലെ നിലവിലെ ജലനിരപ്പ് 30 മുതൽ 70 സെൻറീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട് ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണം.