Monday, July 7, 2025
No menu items!
Homeവാർത്തകൾകുട്ടികൾക്കായി 'പരിസ്ഥിതിക്കൊപ്പം' ഏകദിന പഠന ക്യാംപ് സംഘടിപ്പിച്ചു

കുട്ടികൾക്കായി ‘പരിസ്ഥിതിക്കൊപ്പം’ ഏകദിന പഠന ക്യാംപ് സംഘടിപ്പിച്ചു

പാലാ: ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ആൻഡ് ഫ്രണ്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പോഷക സംഘടനയായ ബാലവേദിയുടെയും, ചേർപ്പുങ്കൽ  റസിഡൻസ് അസോസിയേഷന്റെയും സഹകരണത്തോടുകൂടി കുട്ടികൾക്കായി “പരിസ്ഥിതിക്കൊപ്പം” ഏകദിന പഠന ക്യാംപ് സംഘടിപ്പിച്ചു.

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് പ്രിൻസിപ്പലുമായ മാത്യു എം കുര്യാക്കോസിന്റെ (മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവ്), നേതൃത്വത്തിൽ റിട്ട. പ്രൊഫ. പി ജെ സെബാസ്റ്റ്യൻ പഴേപറമ്പിൽ, ഡോ. ജിജി കെ ജോസഫ് (വൈസ്.പ്രിൻസി.നിർമല കോളേജ് മൂവാറ്റുപുഴ) എന്നിവർ ക്ലാസുകൾ നയിച്ചു.

പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി കുട്ടികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു പരിസരങ്ങളിലെ മരുന്ന് ചെടികൾ തിരിച്ചറിയുന്നതിനും, ജീവൻ്റെ അടിസ്ഥാന ഘടകമായ ജലം സൂക്ഷിച്ച് ഉപയോഗിക്കുന്നതിനും പ്രചോദനമായ കളികളിലൂടെയുള്ള പ്രവർത്തനങ്ങൾ ആകർഷകമായി.പരിസ്ഥിതി ബോധവൽക്കരണ സൈക്കിൾ റാലി ലൈബ്രറി പ്രസിഡന്റ് കെ ജെ ജോൺ കോയിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് കെ ജെ ജോൺ കോയിക്കൽ, സി എൻ രാമചന്ദ്രൻ നായർ (ജോ. സെക്രട്ടറി) എന്നിവർ സംസാരിച്ചു. കാവാലിപ്പുഴത്തീരം കുട്ടികൾ സന്ദർശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. കിടങ്ങൂർ Sl ശ്രീ ബിനു വി. സന്ദേശം നൽകി. പ്രവർത്തനങ്ങൾക്ക് ലൈബ്രറി സെക്രട്ടറി സതീഷ് കുമാർ, ലൈബ്രേറിയൻ ബാബുരാജ് ,ബെന്നി ചിറപ്പുറം, ബിജു എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകനും വിദേശ മലയാളിയുമായ ശ്രീ. ജോഷി ബേബി വല്ലൂരിന്റെ സഹകരണത്തിൽ നൽകിയ സ്നേഹവിരുന്നിലും കുട്ടികൾ പങ്കാളികൾ ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments