Wednesday, November 26, 2025
No menu items!
Homeവാർത്തകൾകുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയ്ൻ 2024 മിലാദി ഷെരീഫ് ഹായർസെക്കന്ററി സ്കൂളിലെ NSS വോളന്റിയേർസ് ന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. മിലാദി ഹയർസെക്കന്ററി സ്കൂൾ NSS വോളിന്റിയർ ഗൗരികൃഷ്ണയുടെ അധ്യക്ഷതയിൽ നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻ ഫാരിസ് ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് സ്വാഗത സന്ദേശം നൽകി.

പഞ്ചായത്തിലെ 21 സ്കൂളുകളെ പ്രതിനിധീകരിച്ച് 200 കുട്ടികളും അധ്യാപകരും പങ്കെടുത്തു. സ്‌കൂളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍, മാലിന്യം കത്തിക്കുന്നത്, വലിച്ചെറിയുന്നത്, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികള്‍, ദ്രവ മാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഹരിത സഭയില്‍ ചര്‍ച്ച ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പാരിസ്തിക മലിനീകരണ ചോദ്യാവലിക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് വർഗീസ് തരകൻ മറുപടി നൽകി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ഷീബ സിജു, വൈസ് പ്രസിഡന്റ്‌ സേതു ലക്ഷ്മി, P. M.സൈദ്,അനിത അനീഷ്, ഷിജിന, മൈമുനത്തു, രജനി, അജി ശ്രീക്കുട്ടൻ, ഷാജി ചിറക്കുമേൽ, ജലജ, ബിജു കുമാർ, അനന്ദു ഭാസി, ലാലി ബാബു, രാധിക ഓമനക്കുട്ടൻ, ഉഷ കുമാരി, റാഫിയാ,ഷഹുബാനത്,ബിജി കുമാരി, ബിന്ദു മോഹൻ, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ, ഹെഡ് ക്ലർക്ക് അജിത് പ്രാൺ, ശുചിത്വ മിഷൻ RP മിനി മോൾ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലീജ അജീഷ്, VEO സുനിത, മായ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments