Wednesday, April 8, 2026
No menu items!
Homeവാർത്തകൾകുട്ടികളുടെ സമഗ്രമായ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്" - അർദ്ധദിന സെമിനാർ നടത്തി.

കുട്ടികളുടെ സമഗ്രമായ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്” – അർദ്ധദിന സെമിനാർ നടത്തി.

മണ്ണയ്ക്കനാട്: മണ്ണയ്ക്ക നാട് ഹോളിക്രോസ് ദൈവാലയത്തിൽ വിശ്വാസഭവന്റെ നേതൃത്വത്തിൽ കുട്ടികളുടെ സമഗ്രമായ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സിസ്റ്റർ അന്ന മരിയ S. H, സിസ്റ്റർ നോയൽ S. H എന്നിവർ ക്ലാസ്സുകൾ നയിച്ചു. കുട്ടികളെയും, മാതാപിതാക്കളെയും ഒരുമിച്ചിരുത്തി നടത്തിയ ക്ലാസുകൾ പുതിയ അനുഭവങ്ങളായി മാറി. ക്ലാസ്സിന് ശേഷം നടന്ന യോഗത്തിൽ ക്ലാസ്സ്‌ അനുഭവങ്ങൾ ടോമി ദേവസ്യ, മജു ജോസഫ്, കൊച്ചുറാണി ജോർജ്, ലീന സോണി, ഷാമിൻ സെബി, അനുരഞ്ജ് ബിജു എന്നിവർ പങ്കുവെച്ചു.ഇടവക വികാരി. ഫാദർ. തോമസ് പഴവകാട്ടിൽ, മദർ സുപ്പിരിയർ. സിസ്റ്റർ. ഫബി ജോസഫ്, ഇടവക സമിതി സെക്രട്ടറി. സുമേഷ് ജോസഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു. വിശ്വാസഭവൻ H. M സിസ്റ്റർ. മേരി ഫ്രാൻസിസ് സ്വാഗതവും, P. T. A പ്രസിസന്റ് വിൽസൻ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments