Monday, October 27, 2025
No menu items!
Homeകലാലോകംകുട്ടനാടിൻ്റെ മനോഹാരിതയിൽ അഗ്നി മുഖം പൂജ നടന്നു

കുട്ടനാടിൻ്റെ മനോഹാരിതയിൽ അഗ്നി മുഖം പൂജ നടന്നു

കുട്ടനാടിൻ്റെ മനോഹാരിതയിൽ, പുളിങ്കുന്ന് മരിയ റിസോർട്ടിൽ അഗ്നിമുഖം എന്ന ചിത്രത്തിൻ്റെ പൂജ നടന്നു. അരുൺ സിനി ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി അരുൺ വിശ്വനാഥ് നിർമ്മിക്കുന്ന ഈ ചിത്രം ഡോ.എം.പി.നായർ സംവിധാനം ചെയ്യുന്നു.ബാബശ്രീ യോഗചര്യൻ രാജസ്ഥാൻ, സ്വാമി സുബ്രഹ്മണ്യ രാജേന്ദ്ര തമിഴ്നാട്, ധനശേഖരൻ പ്രസിഡൻ്റ് സൗത്ത് ഇന്ത്യൻ ഫിലിം വർക്കേഴ്സ് പ്രൊട്ടക്ഷൻ യൂണിയൻ ചെന്നൈ എന്നിവർ ഭദ്രദീപം തെളിയിച്ചു.പ്രമുഖ സിനിമാ പ്രവർത്തകരും, സിനിമാ ആസ്വാദകരും ചടങ്ങിൽ പങ്കെടുത്തു.

ലൈൻ പ്രൊഡ്യൂസർ – സോണി പുന്നശ്ശേരി, തിരക്കഥ – അജി ചന്ദ്രശേഖരൻ, ക്യാമറ, എഡിറ്റർ – വി.ഗാന്ധി, സംഗീതം – രവി കിരൺ, പ്രൊഡക്ഷൻ കൺട്രോളർ-സാബു ഘോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജയൻ പോറ്റി, മാനേജർ- പരമേശ്വരൻ പള്ളിക്കൽ, അസോസിയേറ്റ് ഡയറക്ടർ – ബിപിൻ, പി.ആർ.ഒ- അയ്മനം സാജൻ

സൈക്കോ ക്രൈം സ്റ്റോറി ആയ അഗ്നി മുഖം മെയ് മാസം തൃശൂർ, കണ്ണൂർ, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. യുവരാജ ( തമിഴ് ), വഞ്ചിയൂർ പ്രവീൺ കുമാർ, സോണിയ മൽഹാർ, ജോബി, ഷിമ്മി, ഊർമിള, സവിത നായർ, ആരാധന, അലം കൃത സന്ദീപ്, ഹന്ന സോണി, രുദ്ര നാഥ്‌, നക്ഷത്ര, നേഹ, അവനിക,പാർവ്വതി,അനന്ദിത എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments