തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി. ശാഖ 706 ൻ്റെ കീഴിൽ തിരുപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ.പി. പല്പു സ്മാരക കുടുംബയൂണിറ്റിൻ്റെ 100 മത് കുടുംബ സംഗമം തിരു പുരം – പരദേവത റോഡിൽ പി.ജി. ഷാജി മോൻ്റെ വസതിയിൽ വെച്ച് നാളെ വൈകിട്ട് 3ന് നടക്കും.
യൂണിറ്റ് ചെയർമാൻ ടി.വി.ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രിയും പ്രഭാഷകനുമായ മുല്ലക്കര രത്നകരൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ പരീക്ഷകളിൽ പഠന മികവ് നേടിയ വിദ്യാത്ഥികളെയും എഴുപത് വയസ്സ് കഴിഞ്ഞ കുടുംബയൂണിറ്റ് അംഗങളെയും ആദരിക്കും.