സംസ്ഥാനത്തെമ്പാടുമായി കേരള ചിക്കൻ എന്ന സംവിധാനം നടപ്പിലാക്കി വരുന്നു. കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കോ ഈ പരിപാടിയിൽ പങ്കുചേരാം. ആയിരം മുതൽ പതിനായിരം കോഴികളെ വരെ വളർത്തുന്ന യൂണിറ്റ് ആരംഭിക്കാം. കോഴികളെ വളർത്തുന്നതിന് ആവശ്യമായ ഷെഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം സംരംഭകൻ സ്വന്തം ചെലവിൽ ഒരുക്കണം (ഇക്കാര്യത്തിന് PMEGP പദ്ധതി ഉപയോഗപ്പെടുത്താം. ഇതിനെ 20 ലക്ഷം രൂപ ലോണും അതിൽ 7 ലക്ഷം രൂപ സബ്സിഡിയും ലഭിക്കും) ഇതിന് ആവശ്യമായ ലോൺ SBI ഉൾപ്പെടെയുള്ള പൊതുമേഖല ബാങ്കുകൾ നൽകുന്നുണ്ട്. കുറഞ്ഞത് 650 CIBIL സ്കോർ ഉള്ള ഏതൊരാൾക്കും യാതൊരുവിധ ഈഡും നൽകാതെ 2 കോടി വായ്പയും നൽകുന്നുണ്ട് ) കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കേരള ചിക്കൻ കമ്പനിക്ക് യാതൊരുവിധ സെക്യൂരിറ്റിയും നൽകേണ്ടതില്ല. ഇറച്ചി കോഴിക്കുഞ്ഞിനെയും, തീറ്റ,മരുന്ന് മറ്റു കാര്യങ്ങൾ എല്ലാം കമ്പനി വക നൽകുന്നതായിരിക്കും. 40 ദിവസം വളർച്ചയാകുമ്പോൾ കോഴികളെ കമ്പനി തിരിച്ചെടുക്കും. ഒരു കിലോയ്ക്ക് FCR അടിസ്ഥാനപ്പെടുത്തി വളർത്തു കൂലി നിലവിൽ ഒരു കിലോയ്ക്ക് 6 രൂപ മുതൽ 13 രൂപ വരെ ലഭിച്ച വരുന്നുണ്ട്. നിലവിൽ ശരാശരി 10 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ കോഴിയിൽ നിന്നും കിട്ടുന്നത്. ഒരു കോഴിയിൽ നിന്നും 20 -26 രൂപ 40 ദിവസം കൊണ്ട് ലഭിക്കും. 10,000 കോഴിയെ വളർത്തുന്ന ഒരു സംരംഭകന് എല്ലാ ചിലവും കഴിച്ച് കുറഞ്ഞത് ഒന്നര ലക്ഷം രൂപ ലാഭം കിട്ടും. താല്പര്യമുള്ളവർ അതാത് ജില്ലയിലേ ഏറ്റവും അടുത്തുള്ള സിഡിഎസുമായോ കണ്ണൂർ ജില്ലയിൽ ഉള്ളവർ 8075089030 എന്ന കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജരുടെ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.



