കുട്ടിക്കൽ: കുടുംബശ്രീ ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന ഗവൺമെന്റ് പദ്ധതിയായ ഹോം ഷോപ്പ് പദ്ധതിക്ക് കുട്ടിക്കൽ ഗ്രാമ പഞ്ചായത്ത് തുടക്കം കുറിച്ചു. ഇളംകാട്ടിൽ ആരംഭിച്ച ഹോം ഷോപ്പ് ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു. ബിജോയ് ജോസ് ഉദ്ഘാടനം ചെയ്തു. ഹോം ഷോപ്പ് പദ്ധതിയുടെ ആദ്യ വില്പന വൈസ് പ്രസിഡന്റ ശ്രീമതി രജനി സുധീർ നിർവഹിച്ചു.
CDS ചെയർപേഴ്സൺ ആശ ബിജു, ഹോം ഷോപ്പ് മാനേജ്മെന്റ് ടീം ബിസ്മി സൈനുദീൻ, അജീഷ് വേലനിലം, വാർഡ് മെമ്പർമാരായ സജിമോൻ പി എസ്, വിനോദ്, സിന്ധു മുരളീധരൻ, സൗമ്യ ഷമീർ, കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം പ്രസിഡണ്ട് ജിജോ കാരക്കാട്, സിഡിഎസ് അംഗങ്ങളായ ഷിജി സുനിൽ, ജലജ ഷാജി, ഷീല വാസു, മുൻ വാർഡ് മെമ്പർ സിന്ധു അനിൽ കുമാർ, ഹോം ഷോപ്പ് അംഗങ്ങൾ, ADS സെക്രട്ടറി നിർമ്മല ചന്ദ്രൻ, ADS അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പങ്കെടുത്തു.