ചിറ്റൂർ: കുടിവെള്ളം ലഭിക്കുന്നില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ജനം ഉപരോധിച്ചു. ചിറ്റൂർ ഭാഗത്ത് 6,7, 8, 9 വാർഡുകളിലാണ് കുടിവെള്ള ക്ഷാമം. വ്യാഴാഴ്ചത്തേക്ക് 8 ദിവസം കഴിഞ്ഞു. വാട്ടർ അതോറിറ്റിയിലും മേലധികാരികളേയും അറിയിച്ചിട്ടും ഫലമുണ്ടായില്ല. തിങ്കളാഴ്ച പണി തീർത്ത് ചൊവ്വാഴ്ച പമ്പിങ് പുനരാരംഭിക്കും എന്ന് പറഞ്ഞിട്ട് വ്യാഴാഴ്ച വൈകീട്ട് ആയിട്ട് പോലും ഇതുവരെ നടപടി ഒന്നും ആയില്ല. പരാതി കേൾക്കാൻ പോലും പ്രസിഡൻ്റ് തയ്യാറാകുന്നില്ല. നിലവിൽ പൈസ കൊടുത്താണ് വെള്ളം വാങ്ങുന്നത്.



