Thursday, February 19, 2026
No menu items!
Homeവാർത്തകൾകീം പ്രവേശനം: 16വരെ അപേക്ഷ നല്‍കാം; ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന്

കീം പ്രവേശനം: 16വരെ അപേക്ഷ നല്‍കാം; ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന്

തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രകാരം സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്‌മെന്റ് നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് 16ന് രാവിലെ 11 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ റജിസ്റ്റര്‍ ചെയ്യാം. ആദ്യ അലോട്‌മെന്റ് പട്ടിക 18ന് പുറത്തിറക്കും.

കോഴ്സുകളിലേയ്ക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സര്‍ക്കാര്‍/എയ്ഡഡ്/സ്വയംഭരണ എയ്ഡഡ്/സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ സ്വയംഭരണ എന്‍ജിനീയറിങ് കോളജുകളിലേക്കാണ് ഈ ഘട്ടത്തില്‍ ക്ഷണിക്കുന്നത്. ഓപ്ഷനുകള്‍ റജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്‌മെന്റിനു പരിഗണിക്കില്ല
.പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ എന്‍ജിനീയറിങ് കോഴ്സുകളിലേക്കും ഈ ഘട്ടത്തില്‍ തന്നെ ഓപ്ഷനുകള്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments