സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും. സംക്ഷിപ്ത വിവരങ്ങൾ ചുവടെ: എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം): രണ്ടു വർഷത്തെ ഫുൾടൈം കോഴ്സ്. യോഗ്യത: മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും ബിരുദം. അവസാനവർഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഇംഗ്ലീഷ് പ്രാവീണ്യവും ആശയവിനിമയ ശേഷിയും അവതരണ മികവും വേണം. കെമാറ്റ്/സിമാറ്റ് സ്കോർ, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. സെമസ്റ്റർ ഫീസ് 45,000 രൂപ. പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്: ഒരുവർഷം + ഇന്റേൺഷിപ്, യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. പി.ജി ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിങ്: ഒരുവർഷം, യോഗ്യത-ബിരുദം. പി.ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻ: ഒരുവർഷം + ഇന്റേൺഷിപ്, യോഗ്യത: ബിരുദം. ഡിപ്ലോമ കോഴ്സുകൾ ഏവിയേഷൻ ആൻഡ് ടൂറിസം മാനേജ്മെന്റ്: (തലശ്ശേരി കാമ്പസിൽ മാത്രം), കാലാവധി ആറുമാസം, യോഗ്യത: 40 ശതമാനം മാർക്കോടെ ബിരുദം. പ്രായപരിധി 20-27 വയസ്സ്. എയർപോർട്ട് ഓപറേഷൻസ്: ആറു മാസം, യോഗ്യത: പ്ലസ്ടു. ലോജിസ്റ്റിക്സ് മാനേജ്മെന്റ്: ആറു മാസം, യോഗ്യത: പ്ലസ്ടു. ഫ്രണ്ട് ഓഫിസ് മാനേജ്മെന്റ്: ആറു മാസം+മൂന്നു മാസം ഇന്റേൺഷിപ്, യോഗ്യത: പ്ലസ്ടു. മൾട്ടി-സ്കിൽഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടിവ്: ആറു മാസം.യോഗ്യത: പ്ലസ്ടു (എസ്.സി/എസ്.ടി/ഒ.ബി.സി വിദ്യാർഥിനികൾക്ക് 100 ശതമാനം, ജനറൽ വിഭാഗത്തിന് 50 ശതമാനം സ്കോളർഷിപ് ലഭിക്കും) ടൂറിസം എന്റർപ്രണർഷിപ് (ഓൺലൈൻ): ആറുമാസം, പ്ലസ്ടു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ടൂറിസം മാനേജ്മെന്റ് (ഓൺലൈൻ കോഴ്സ്): ഒമ്പത് മാസം, യോഗ്യത: ബിരുദം. അയാട്ട കോഴ്സുകൾ 1.അയാട്ട-എയർപോർട്ട് ഓപറേഷൻസ്: നാലു മാസം. യോഗ്യത: പ്ലസ്ടു 2. ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം: ആറു മാസം. പ്ലസ്ടു വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.kittsedu.org സന്ദർശിക്കുക. ട്രാവൽ, ടൂറിസം, ഏവിയേഷൻ/എയർപോർട്ട്, ലോജിസ്റ്റിക്സ് മേഖലകളിൽ ജോലി നേടാൻ സഹായകരമായ കോഴ്സുകളാണിവ. ഫോൺ: + 91 471-2329468/2329539.
കിറ്റ്സിൽ വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും
RELATED ARTICLES



