തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി)കീഴില്‍ പ്രൊജക്ട് എഞ്ചിനീയര്‍ (മെക്കാനിക്കല്‍) അകാൻ അവസരം. കരാര്‍ നിയമനമാണ് നടത്തുന്നത്. കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 11 ആണ്.
35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷകൾ നൽകാം. അപേക്ഷകർ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി പാസായിരിക്കണം. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ പി ജിയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വര്‍ഷത്തെ എക്സ്പീരിയന്‍സ് വേണം.
നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 50,000 രൂപയാണ് ശമ്പളമായി ലഭിക്കുക. യോഗ്യരായവര്‍ക്ക് കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ ആയി അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം കാണാൻ സന്ദർശിക്കുക. cmd.kerala.gov.in



