Friday, March 27, 2026
No menu items!
Homeവാർത്തകൾകിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി ‘കേരള കെയര്‍'; കൊല്ലം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 8081 പേര്‍

കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി ‘കേരള കെയര്‍’; കൊല്ലം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 8081 പേര്‍

കൊല്ലം: ഗൃഹകേന്ദ്രീകൃതപരിചരണം ഉറപ്പാക്കുന്ന ആരോഗ്യവകുപ്പിന്റെ ആശ്വാസപരിചരണ ചട്ടക്കൂടായി (കേരള പാലിയേറ്റീവ് കെയര്‍ ഗ്രിഡായ) ‘കേരള കെയര്‍’. ഗുരുതര രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സ, സാമൂഹികവും മാനസികവുമായ പിന്തുണയും ഉറപ്പാക്കാനാണ് പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്ന സംവിധാനം നടപ്പിലാക്കുന്നത്. ജില്ലയില്‍ 8081 രോഗികളാണ് രജിസ്റ്റര്‍ ചെയ്തത്. രോഗികള്‍, സന്നദ്ധസംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 503 സര്‍ക്കാര്‍ സംവിധാനങ്ങള്‍, 175 സര്‍ക്കാര്‍ഇതര സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. ഇവ മുഖേനയാണ് രോഗികള്‍ക്ക് വൈദ്യസഹായം ഉള്‍പ്പെടെ സൗജന്യമായി നല്‍കുന്നത്. 421 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, 58 കുടുംബാരോഗ്യകേന്ദ്രങ്ങള്‍, 16 സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, എട്ട് പ്രധാന ആശുപത്രികളും 41 സന്നദ്ധസംഘടനകളും 134 സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പദ്ധതി ആരംഭിച്ച് മൂന്ന് മാസത്തിനകം 18606 ഭവനസന്ദര്‍ശനം നടത്തി പരിചരണത്തിന് തുടക്കമായി.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 3083 സ്ത്രീകളാണ്. 4992 പുരുഷന്മാരും ആറ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരും ഉള്‍പ്പെടുന്നു. 71 മുതല്‍ 80 വയസിനിടയിലാണ് കൂടുതല്‍ രോഗികള്‍- 2520. 81- 90 വയസിനിടെ 2042 പേരുണ്ട്. 61 നും 70നും ഇടയില്‍ 1580, 91 വയസില്‍ മുകളില്‍ 617 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍. 18 വയസുവരെ 54, 19നും 30നും ഇടയില്‍ 92, 31-40 പ്രായപരിധിയില്‍ 146, 41-50 വിഭാഗത്തില്‍ 367, 51നും 60നും ഇടയില്‍ 663 രോഗികള്‍ക്കാണ് സാന്ത്വനപരിചരണം ലഭിക്കുന്നത്. സ്വന്തമായി ചലിക്കാന്‍ കഴിയാത്ത 2188 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കിടക്കയില്‍ സ്വയംചലനശേഷിയുള്ളവര്‍ 1245, പരസഹായത്തോടെ ഇരിക്കാന്‍ കഴിയുന്നവര്‍ 879, പരസഹായമില്ലാതെ ഇരിക്കാനാകുന്നവര്‍ 594, മറ്റുള്ളവരുടെ സഹായത്തോടെ എഴുന്നേല്‍ക്കാന്‍ കഴിയുന്നവര്‍ 536.

പാലിയേറ്റീവ് കെയര്‍ കമ്മ്യൂണിറ്റി നഴ്സ്, സ്റ്റാഫ് നഴ്സ്, ഫിസിയോതെറപിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ ഹോംകെയര്‍, ഹോമിയോസംഘം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ.പി.എച്ച്.എന്‍, ആശ – സന്നദ്ധ പ്രവര്‍ത്തകര്‍, ക്യാമ്പസ് പാലിയേറ്റീവ് കെയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ വീടുകളിലെത്തിയാണ് ആശ്വാസപരിചരണം നിര്‍വഹിക്കുക. ആരോഗ്യപരിശോധന, വൈദ്യസഹായം, മരുന്നുകള്‍, പരിചരണസാമഗ്രികള്‍, വീല്‍ചെയര്‍, വാട്ടര്‍ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കിയാണ് ശുശ്രൂഷ. പൂര്‍ണമായുംകിടപ്പിലായ രോഗികള്‍ക്ക്പരിഗണന നല്‍കി കൃത്യമായ ഇടവേളകളില്‍ പരിചരണം നല്‍കിവരുന്നു. പഞ്ചായത്ത്, നഗരസഭാ തലങ്ങളിലായി 80 പാലിയേറ്റീവ് കെയര്‍ കമ്മ്യൂണിറ്റി നഴ്സുമാരെ നിയമിച്ചിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments