ആലുവ: കാർഷിക വളർച്ചയ്ക്ക് സഹായകമായി കർഷകർക്ക് നൽകിയിരുന്ന, കൃഷി ആവശ്യങ്ങൾക്കുള്ള സൗജന്യ വൈദ്യുതി പുനസ്ഥാപിക്കാണമെന്നും ഗാർഹിക ആവശ്യങ്ങൾക്ക് 200 യൂണിറ്റ് വരെ വൈദ്യുതിയും സൗജന്യമായി നൽകണമെന്നും കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ ആവശൃപ്പെട്ടു. ആലുവയിൽ വെച്ച് നടന്ന കിസാൻ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് എസ് സംസ്ഥാന പ്രസിഡന്റ് ജോയ് ജോസഫ് മൂക്കൻ തോട്ടം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഡിസംബർ 17 മുതൽ 23 വരെ KSS ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി യൂണിറ്റുകളിൽ ഗ്രാമോത്സവം സംഘടിപ്പിക്കണമെന്നും സംസ്ഥാന തല ഉദ്ഘാടനവും ജില്ലകൾ തോറും സമാപന സമ്മേളനങ്ങൾ നടത്തണമെന്നും യോഗം ആഹ്വാനം ചെയ്തു. ഗ്രാമോത്സവത്തിന്റെ ഭാഗമായി കാർഷിക പുഷ്പകല പ്രദർശനങ്ങൾ, ഭക്ഷ്യ മേളകൾ, മെഡിക്കൽ ക്യാമ്പുകൾ മുതലായവ നടത്താനും ദേശീയ കർഷക ദിനമായ ഡിസംബർ 23 ന് യൂണിറ്റ് തലത്തിൽ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച മികച്ച കർഷകരെ ആദരിക്കാനും തീരുമാനിച്ചു.
ദേശീയ ജന സെക്രട്ടറി എസ്. സുരേഷ് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ല തലത്തിൽ എല്ലാ യൂണിറ്റുകളും സജീവമാക്കണമെന്നും നടപ്പ് സാമ്പത്തിക വർഷത്തിൽ ഓരോ ജില്ലയിലും പുതിയ 10 യൂണിറ്റുകൾ തുടങ്ങന്നതിനും ജില്ല പ്രസിഡന്റ്റുമാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വനിത വിംഗ് സംസ്ഥാന പ്രസിഡന്റ് ആനി ജെബരാജ്,നാഷണൽ സർവീസ് ഡയറക്ടർ ഗോപിക കൃഷ്ണൻ ,നാഷണൽ സർവീസ് ഡയറക്ടർ റൂബി ബേബി,
നാഷണൽ സർവീസ് ഡയറക്ടർ വി എൻ പ്രസാദ് എന്നിവർ സംസാരിച്ചു.



