Wednesday, July 9, 2025
No menu items!
Homeവാർത്തകൾകാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ,കാർഷിക വികസന സമിതി, വിവിധ കർഷക...

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ,കാർഷിക വികസന സമിതി, വിവിധ കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകച്ചന്ത ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, കാർഷിക വികസന സമിതി, വിവിധ കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 11 മുതൽ 14വരെ കാഞ്ഞിരപ്പള്ളി ടൗണിൽ മിനി സിവിൽ സ്റ്റേഷൻ എതിർവശത്തായി (പഴയ ബേബി തിയേറ്ററിന് സമീപം) ആരംഭിച്ച കർഷക മാർക്കറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ അധ്യക്ഷയായിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ്സ്ഥിരം സമിതി അധ്യക്ഷ ജെസ്സി ഷാജൻ ആദ്യ വില്പന നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി മടുക്കക്കുഴി, ഡാനി ജോസ്,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ തോമസ് എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി,കാർഷിക വികസന സമിതി അംഗങ്ങളായ ഷാജൻ മാത്യു മണ്ണം പ്ലാക്കൽ, എൻ.സോമ നാഥൻ വിവിധ കർഷക കൂട്ടായ്മ പ്രതിനിധികൾ കർഷകർ എന്നിവർ സംബന്ധിച്ചു. ചടങ്ങിന് കൃഷി ഓഫീസർ അർച്ചന.എ.കെ സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസർ ഷൈൻ.ജെ നന്ദിയും പറഞ്ഞു, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ സുനിത.എസ്,രാജിത കെ.സുകുമാരൻ എന്നിവരും സംബന്ധിച്ചു. പൊതു വിപണിയേക്കാൾ 10% വിലകൂട്ടി കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ ശേഖരിക്കുകയും, 30 ശതമാനം വിലകുറച്ച് പൊതുജനങ്ങൾക്ക് വിൽക്കുകയും ചെയ്യുന്നു. ഇന്ന് മുതൽ 14ശനിയാഴ്ച വരെ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ആയിരിക്കും മാർക്കറ്റിന്റെ പ്രവർത്തനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments