Saturday, August 2, 2025
No menu items!
Homeവാർത്തകൾകാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: പഴയന്നൂർ ബ്ലോക്ക്

കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്: പഴയന്നൂർ ബ്ലോക്ക്

കാർഷിക വികസന കർഷകക്ഷേമവകുപ്പ് 2024-25 വാർഷികപദ്ധതിയുടെ ഭാഗമായി പഴയന്നൂർ ബ്ലോക്കിലെ കർഷകർക്കും കർഷകഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട സർവ്വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 06-12-2024 രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ റിപ്പയർ ചെയ്യേണ്ട കാർഷിക യന്ത്രം, ആധാർ കാർഡിൻറെ കോപ്പി , ബാങ്ക് പാസ്സ് ബുക്കിൻറെ കോപ്പി എന്നിവയുമായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ എത്തിച്ചേരേണ്ടതാണ്. മൈനർ (1000 രൂപയ്ക്ക് താഴെയുള്ളവ)റിപ്പയറുകൾ സൗജന്യമായി ചെയ്ത് കൊടുക്കുന്നതാണ്. മേജർ (1000 രൂപയ്ക്ക് മുകളിലുള്ള) റിപ്പയറുകൾക്ക് 25% വരെ ധനസഹായം ( സ്പെയർ പാർട്ടുകൾക്ക് പരമാവധി 2500 രൂപയും റിപ്പയർ ചാർജ്ജുകൾക്ക് പരമാവധി 1000 രൂപയും ) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും അതത്‌ കൃഷിഭവനുമായോ തൃശ്ശൂർ കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയവുമായോ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷ ഫോമുകൾ 04-12-2024 മുൻപായി 7907004779, 9946202854 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുകയോ അല്ലെങ്കിൽ aeeagritsr@gmail.com എന്നതിലേക്ക് മെയിൽ ചെയ്യാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments