കാർഷികോൽപ്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിപണികളിലേക്കും കൊണ്ടുപോകാൻ കർഷകരെ സഹായിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിവരികയാണെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാജ്യത്തിന്റെ ജിഡിപിയിൽ കാർഷിക മേഖലയുടെ സംഭാ വന 18 ശതമാനമാണ്.
ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ നിരവധി മേഖലകളിൽ പ്രവർത്തിക്കുകയാണെന്ന് മ ന്ത്രി പറഞ്ഞു. ഗോഖലെ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതിദത്ത കൃഷിയിലേക്ക് നീങ്ങുകയാണ് കാലഘട്ടത്തി ൻ്റെ ആവശ്യമെന്നും ഇത് പൂർണ ശേഷിയോടെ മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം പറ ഞ്ഞു. ലാബ് പരീക്ഷണങ്ങൾ വയലുകളിലേക്ക് എത്തണമെ ന്നും ഗവേഷകർ ലാബിൽ ഒതു ങ്ങരുതെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയുമായി ബ ന്ധപ്പെട്ട വിവരങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ മാത്രം ഒതുക്കരുതെ ന്നും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കണമെന്നും ശിവരാജ് സിംഗ് ചൗഹാൻ ആഹ്വാനം ചെയ്തു.