Tuesday, July 8, 2025
No menu items!
Homeഈ തിരുനടയിൽകാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം 5 ന് കൊടിയേറും

കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം 5 ന് കൊടിയേറും

കാളികാവ്: കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 5 ന് കൊടിയേറി 12 ന് ആറാട്ടോടുകൂടി സമാപിക്കുമെന്ന് ദേവസ്വം ഭാരവാഹികളായ പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, സെക്രട്ടറി കെ പി വിജയൻ, വൈസ് പ്രസിഡന്റ് ഇൻ ചാർജ് പി എൻ തമ്പി എന്നിവർ അറിയിച്ചു. എസ്എൻഡിപി യോഗം 6424 -നമ്പർ ഇലക്കാട് ശാഖയോഗത്തിന്റെ നേതൃത്വത്തിൽ ഉത്സവത്തിന്റെ അഞ്ചാം ദിവസമായ 9 ന് ഇലയ്ക്കാട് തട്ടാറുതറപ്പിൽ അശോക് കുമാറിന്റെ വസതിയിൽ നിന്നും കാവടി ഘോഷയാത്ര പുറപ്പെടുമെന്ന് ശാഖ പ്രസിഡന്റ് ബൈജു ചെരുവിൽ, സെക്രട്ടറി പി ബി.ബിനേഷ് കുമാർ, വൈസ് പ്രസിഡന്റ് സിലാസ് രണ്ടാനിതടതിൽ എന്നിവർ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി കുമരകം എം എൻ ഗോപാലൻ, മേൽശാന്തി ടി കെ സന്ദീപ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.

5 ന് രാവിലെ 9 ന് എസ്എൻഡിപി യോഗം 104- നമ്പർ കളത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കടപ്പൂര് മുണ്ടിത്തൊട്ടിയിൽ എം.ഡി. ശശിധരന്റെ വസതിയിൽ നിന്നും കുലവാഴ സമർപ്പണ ഘോഷയാത്ര നടക്കും. വൈകിട്ട് 5.30 ന് തോട്ടുവ അറക്കൽ വി എൻ പ്രഭാകരൻ കൊടിക്കൂറ സമർപ്പണം നടത്തും. 7. 30 നും 8 നും മദ്ധ്യേ കൊടിയേറ്റ്. 8 ന് ഓട്ടൻതുള്ളൽ.

6 ന് രാവിലെ 8.30 ന് ശ്രീഭൂതബലി, ശ്രീബലി, 9 ന് നവകം പഞ്ചഗവ്യം, 10 ന് കലശാഭിഷേകം, വൈകിട്ട് 6 ന് കാഴ്ചബലി, 7 ന് പ്രസാദവൂട്ട്, 7.30 ന് ഗാനമേള, 8 ന് വിളക്കിനെഴുന്നള്ളിപ്പ്.

7 ന് രാവിലെ 7 ന് പഞ്ചവിംശതി കലശപൂജ, 8.30 ന് ശ്രീഭൂതബലി ശ്രീബലി, 9.30 ന് കലശാഭിഷേകം, വൈകിട്ട് 6 ന് കാഴ്ചശ്രീബലി, വിളക്കിനെഴുന്നള്ളിപ്പ്, 7.30 ന് പഞ്ചാരിമേളം.

8 ന് രാവിലെ ശ്രീഭൂതബലി ശ്രീബലി, 9 ന് നവകം പഞ്ചഗവ്യം, 20 ന് കലശാഭിഷേകം, 12.30 ന് ഉത്സവബലി, ഉത്സവ ബലി ദർശനം പ്രസാദഊട്ട്, വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്ര, 7.30 ന് പ്രസാദഊട്ട്, കലാവേദിയിൽ 7.30 ന് കലാസന്ധ്യ, 8 ന് വിളക്കിനെഴുന്നള്ളിപ്പ്.

9 ന് ഉച്ചകഴിഞ്ഞ് 3 ന് കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ദേവസ്വത്തിന്റെയും 6424 നമ്പർ ഇലക്കാട് ശാഖയുടെ നേതൃത്വത്തിൽ മടയകുന്നിൽ കാവടി ഘോഷയാത്ര പുറപ്പെടും.
5.50 ന് കാവടി അഭിഷേകം, 6 ന് കാഴ്ച ശ്രീബലി, 7 ന് പ്രസാദവൂട്ട്.

10 ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 7. 30 ന് കലാവേദിയിൽ തിരുവാതിരകളിയും കൈകൊട്ടിക്കളിയും.

11 ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്ര, 9 ന് കാളികാവ് ദേവി ക്ഷേത്രത്തിലേക്ക് പള്ളിവേട്ടയ്ക്ക് പുറപ്പാട്, പള്ളി നായാട്ട്.

12ന് വൈകിട്ട് 6 ന് യാത്രാബലി ആറാട്ടിനു പുറപ്പാട് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, മഹാകാണിക്ക, ആറാട്ടുസദ്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments