കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ മൈക്രോബയോളജി വിഷയത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു.
മണിക്കൂര്‍വേതനാടിസ്ഥാനത്തിലാണ് നിയമനം. എം.എസ് സി. മൈക്രോബയോളജിയും നെറ്റ്/ പി എച്ച് ഡിയുമാണ് യോഗ്യത.
താൽപ്പര്യമുള്ളവർ സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിൽ പങ്കെടുക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍, വേതനം തുടങ്ങിയവ ഉള്‍പ്പെടുന്ന വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.
വിശദവിവരങ്ങൾക്ക്: https://uoc.ac.in/



