ചെങ്ങമനാട്: കാട്ടാനകളുടെ ആക്രമണം ഒരു നിത്യ സംഭവമായി മാറുന്നു. വനമേഖലയിലൂടെ ഉള്ള യാത്ര അപകടകരമായി മാറുന്നതോടൊപ്പം പ്രദേശവാസികളുടെ കൃഷി നശിപ്പിക്കുന്നതും വീടുകൾ ആക്രമിക്കുന്നതും വർദ്ധിച്ച് വരികയാണ്. ഇന്നലെ വൈകിട്ട് അയ്യമ്പുഴ സ്വദേശികളായ ബിജുവും ഭാര്യ സോഫിയയുമാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
അയ്യമ്പുഴ ചെക്ക്പോസ്റ്റ് കഴിഞ്ഞ് കുളിരാംന്തോട് അമ്പലത്തിന് സമീപം ആണ് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞ് വരുകയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിച്ചിടുകയും ചെയ്തു. ആക്രമണത്തിൽ കാട്ടാനയുടെ കാലിനിടയിൽ ദമ്പതികൾ പെടുകയും ഇവർ ധരിച്ചിരുന്ന ഹെൽമറ്റിൽ കാട്ടാനയുടെ കാൽ തട്ടുകയും ചെയ്തു. ആനയുടെ ശ്രദ്ധ മാറിയ ഉടനെ തന്നെ ഇവർ ആനയുടെ കാലിനിടയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആന ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ 100 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റും സർക്കാരും കാരൃമായി നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശൃപ്പടുന്നു.