Saturday, August 2, 2025
No menu items!
Homeദൈവ സന്നിധിയിൽകാലം നേരിടുന്ന വെല്ലുവിളികളുടെ ഉത്തരമാണ് ക്രൈസ്തവസഭ ഐക്യം: മാർത്തോമ്മാ മെത്രാപ്പൊലീത്ത

കാലം നേരിടുന്ന വെല്ലുവിളികളുടെ ഉത്തരമാണ് ക്രൈസ്തവസഭ ഐക്യം: മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല: ആധുനിക കാലം നേരിടുന്ന വെല്ലുവിളികൾക്ക് ഉത്തരമാണ് ക്രൈസ്തവ സഭകളുടെ ഐക്യമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ. നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റിൻ്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രലിൽ സംഘടിപ്പിച്ച വൈദിക സന്യസ്ത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്താ.

സങ്കീർണ്ണതകൾ നിറയുന്ന കാലത്ത് സഭകൾ ഒരുമിച്ചുളള ദൗത്യ നിർവഹണത്തിന് പ്രസക്തിയേറെയുണ്ട്. കാലം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും സുവിശേഷ ദൗത്യ നിർവഹണം ഫലകരമായി നിർവഹിക്കാനും സഭകൾ തമ്മിലുളള ഐക്യം സഹായകമാവും. വളരുന്ന അശാന്തിയാണ് പുതിയ കാലഘട്ടം നേരിടുന്ന വെല്ലുവിളി. തർക്കങ്ങളും സംഘർഷങ്ങളും ഒന്നിനും പരിഹാരമല്ലെന്നും തുറന്ന സംവാദങ്ങളും ചർച്ചകളും ആണ് വേണ്ടത്. വ്യത്യസ്ത സഭകൾ തമ്മിലുളള ബന്ധം ഊഷ്മളമാകുമ്പോൾ തന്നെ ഇതര മതങ്ങളുമായുളള ബന്ധങ്ങളും സദ്യഡമാകണമെന്നും മെത്രാപ്പൊലീത്താ പറഞ്ഞു.

ചങ്ങനാശ്ശേരി അതിരൂപപതാ നിയുക്ത മെത്രാപ്പൊലീത്തൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. മാറുന്ന ലോകത്ത് ഒരുമയുടെ ശബ്ദം ഉയർത്താനും പൊതു വിഷയങ്ങളിൽ ഒരുമിച്ചു നിൽക്കാനും കഴിയണമെന്ന് അദേഹം പറഞ്ഞു. ബിഷപ്പ് തോമസ് സാമുവേൽ വേദ പഠനത്തിന് നേത്യത്വം നൽകി.

ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്താ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ക്നാനായ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്താ, ഡോ. ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ, തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പാ, ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ , കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, വെരി. റവ. ഡോ. ഐസക് പറപ്പളളിൽ, വെരി. റവ. ഡോ. ഗീവർഗീസ് കുറ്റിയിൽ, റവ. മദർ ഡോ. ആർദ്ര, പ്രോഗ്രാം കോ- ഓർഡിനേറ്റർ റവ. കെ. ഇ. ഗീവർഗീസ്, ഫാ. മാത്യു പുനക്കുളം, ട്രസ്റ്റ് ട്രഷറർ ഏബ്രഹാം ഇട്ടിച്ചെറിയ തുടങ്ങിയവർ സംസാരിച്ചു. വെരി. റവ. ഡോ. എം. ഒ. ജോൺ പൊതുചർച്ച നയിച്ചു. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പൊലീത്താ, ഗീവർഗീസ് മാർ അപ്രേം എപ്പിസ്കോപ്പാ, റവ. സോജി ജോൺ വർഗീസ്, ഫാ. ജോസഫ് വളളമറ്റം, അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments