Tuesday, August 5, 2025
No menu items!
Homeവാർത്തകൾകാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു

കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു

തിരുവനന്തപുരം: സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമ​ഗ്രികൾക്കും പുതിയ ​ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം. നിലവിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമനല്ല. വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുൻനിര യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നത്.

ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോ​ഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണ വേളയിൽ വാഹന നിർമാതാക്കൾ ഇത് ഉറപ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments