ശാന്തുംമൂല : നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക പോസ്റ്റിലിടിച്ച് അപകടം. മലയിന്‍കീഴ് ശാന്തുംമൂല ആല്‍ത്തറയ്ക്ക് സമീപം ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു. ശാന്തുംമൂല സ്വദേശിയായ യുവാവ് മലയിന്‍കീഴ് ഭാഗത്തേക്കു ഓടിച്ചു പോയ കാറാണ് അപകടത്തില്‍പെട്ടത്. ഇയാള്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇയാളുടെ കൈയ്ക്കു ചെറിയ പരുക്കുണ്ട്.



