ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞു കയറിയ പാക് സൈന്യത്തിനു മേല്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 26 വയസ്. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയും ആത്മവീര്യവും ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ വിജയമായിരുന്നു അത്. 1999 ല്‍ കാര്‍ഗില്‍ മലനിരകളില്‍ നടന്ന യുദ്ധത്തില്‍ 527 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷന്‍ വിജയ് എന്ന ദൗത്യം ജൂലൈ 26-നാണ് അവസാനിച്ചത്. യുദ്ധ വിജയത്തിന്റെ ഓര്‍മ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കും. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ഇന്ന് ആദരവ് അര്‍പ്പിച്ചു.



